എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Thursday 21 March 2013

തിരസ്ക്കരണം


വിളക്കുകാലുകൾക്ക് ചുറ്റും മഴനൃത്തം വെയ്ക്കുന്ന ഈയലുകൾ 

പ്രണയിച്ചു തീരാത്ത ആത്മാക്കളെന്നു പറഞ്ഞത് നീയാണ്.

ഓരോ രാവിലും ചിറകു കുഴയുവോളം നൃത്തം ചെയ്തു 
മഴയിൽ കുതിർന്നറ്റു വീണ
 പ്രണയസ്വപ്നങ്ങളുടെ ചിറകുകൾ തേടി 
അർദ്ധപ്രാണനായി നിലത്തിഴയുന്ന നിസ്സാരജന്മങ്ങൾ.
തിരസ്ക്കരണത്തിന്റെ തീച്ചൂടിൽ 
ചിറകറ്റു വീഴുന്ന ഈയലുകൾ -
മെഴുതിരിച്ചൂടിൽ സ്വയമെരിച്ചു കളയുന്ന അല്പ്പായുസ്സുകൾ.

എനിക്ക് കാണാം- എന്നിൽ നിന്നിറങ്ങിപ്പോകുന്ന ഈയലിനെ ;
ഇനിയെത്ര രാവുകളിൽ വിളക്കുമരത്തിനു  ചുറ്റും 
നൃത്തം ചെയ്താലാണ് നീയെനിക്കു ചിറകുകൾ മടക്കിത്തരിക?

6 comments:

  1. എനിക്ക് കാണാം- എന്നിൽ നിന്നിറങ്ങിപ്പോകുന്ന ഈയലിനെ ;
    ഇനിയെത്ര രാവുകളിൽ വിളക്കുമരത്തിനു ചുറ്റും
    നൃത്തം ചെയ്താലാണ് നീയെനിക്കു ചിറകുകൾ മടക്കിത്തരിക?

    touched.

    ReplyDelete
  2. ഹോ ....! നോവ് നുരയുന്നുണ്ട് .....
    പ്രണയാഗ്നിയില്‍ എരിഞ്ഞ് തീര്‍ന്നിട്ടും
    ഇനിയുമെത്ര കാത്തിരിക്കണം ...........
    തിരസ്കരണത്തിന്റെ മറ്റൊരു മുഖവും പ്രണയത്തിനുണ്ട്
    വിരഹ വേവുകള്‍ക്കപ്പുറത്ത് അതു കാത്തിരിക്കുന്നുന്റ്
    ഒരൊ പ്രണയ മനസ്സുകള്‍ക്കും വേണ്ടീ ........
    അതിനുമപ്പുറം ഒരു സുഖാണ് , നീറ്റലിന്റെ സുഖം .....!
    വരികള്‍ തീവ്രം ശക്തം ........
    { എന്തേ കാണാനില്ലല്ലൊ അവന്തി ഈയിടയായിട്ട് }

    ReplyDelete
  3. ഹൃദയാര്‍ദ്രമായ വരികള്‍
    ആശംസകള്‍

    ReplyDelete
  4. “വിളക്കുകാലുകൾക്ക് ചുറ്റും മഴനൃത്തം വെയ്ക്കുന്ന ഈയലുകൾ
    പ്രണയിച്ചു തീരാത്ത ആത്മാക്കളെന്നു പറഞ്ഞത് നീയാണ്.”

    ഒരു സീസണാകുമ്പോള്‍ എല്ലാം കൂടെ വരും

    കവിത കൊള്ളാം കേട്ടോ

    ReplyDelete
  5. ഇനിയെത്ര രാവുകളിൽ വിളക്കുമരത്തിനു ചുറ്റും
    നൃത്തം ചെയ്താലാണ് നീയെനിക്കു ചിറകുകൾ മടക്കിത്തരിക?

    ReplyDelete
  6. ഹാ പ്രണയമേ;
    അഗ്നി പുഷ്പങ്ങൾ
    നമ്മിൽ വസന്തം തെളിച്ചു ./
    ഈ മഴ മണം
    തോരും നേരവും
    തുടരുകീ-
    നിൻ പ്രണയ നർത്തനം ..

    ReplyDelete