എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Friday, 29 March 2013


കാലചക്രം കറങ്ങിക്കൊണ്ടേയിരിക്കട്ടെ 
വിധിനിശ്ചയം അനുസ്യൂതം നിറവേറപ്പെടട്ടെ.
ഏതെങ്കിലുമൊരു നിയതിഘട്ടത്തിൽ 
വരാനിരിക്കുന്ന യുഗങ്ങളിലൊന്നിൽ 
പിറവിയെടുക്കാനിരിക്കുന്ന 
ഏതെങ്കിലുമൊരു ജന്മത്തിൽ 
നാം കണ്ടുമുട്ടുക തന്നെ ചെയ്യും.
അതെന്റെ സ്വപ്നമാണ്,
അതിലുപരി അതൊരു അനിവാര്യതയാണ് 
ഒരു വിധിക്കും തടുക്കാൻ കഴിയാത്ത അനിവാര്യത!
എന്തുകൊണ്ടെന്നാൽ 
ഞാൻ നിന്നെ സ്നേഹിക്കുന്നു..
സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു!!!

3 comments:

 1. എതെങ്കിലുമൊരു ജന്മം തമ്മില്‍ വീണ്ടും കണ്ടുമുട്ടും ,
  അന്ന് നിനക്ക് ഞാന്‍ പ്രീയനാകും , എനിക്കു നീയും ........!
  അന്നെന്നില്‍ ഈ വിരഹമേഘങ്ങളുടെ ഇരുള്‍ മൂടരുത് ....
  പ്രണയാഘോഷങ്ങളുടെ നിലക്കാത്ത മഴയുമരുത് .....
  നിനക്കുമെനിക്കുമിടയില്‍ പൊഴിഞ്ഞ് കൊണ്ടിരിക്കുന്നു
  നേര്‍ത്ത സ്നേഹത്തിന്റെ മഴ തൂവലാകണം ആ ജന്മാവസ്സാനം വരെ ..!
  സ്വപ്നങ്ങളില്ല , നേരുകളില്‍ പുലരുന്ന ഒന്നാകണം ...
  ത്യാഗമെന്നത് പ്രണയത്തിന്റെ വിശേഷണമല്ല , കാലത്തിന്റെ നിര്‍ബന്ധമാകാം ..!
  ഒരൊ സ്വപ്നവും , പൂര്‍ത്തികരിക്കുവാന്‍ ഒരു ജന്മം പൊലും
  ഇല്ലാണ്ടായി പൊകുന്നവരുടെ വ്യഥയോര്‍ത്താല്‍ , ഇതും സുഖം തന്നെ
  ഇനിയുമൊരു കാത്തിരിപ്പിന്റെ സുഖം ............... !

  ReplyDelete
 2. അവസാനിക്കാതെ സ്നേഹിച്ചുകൊണ്ടേയിരിയ്ക്ക...........

  ReplyDelete
 3. അതേ സ്നേഹിച്ചു കൊണ്ടേയിരിക്കണം.. ഇല്ലെങ്കില്‍ സ്നേഹിച്ചു കൊണ്ടു എന്നു പറയേണ്ടി വരും.. ;)

  ReplyDelete