എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday, 30 March 2013

നഷ്ടം

ഞാൻ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു!

ഉണങ്ങാത്തൊരു മുറിപ്പാടായി 
കാലാന്തരങ്ങളോളം 
നീയെന്നിൽ കറുത്തുകിടക്കും.
ഇനിയില്ല ഒരു പിൻവിളി .

നാമൊന്നിച്ചു നെയ്ത 
സ്വപ്നങ്ങളുടെ വിഴുപ്പുകൾ 
കരിച്ചു കളയട്ടെ ഞാൻ.
ഇനിയൊരു മഴപ്പെയ്ത്തിലും 
അവ കിളിർത്തു  കൂടാ.
നിന്റെ അവസാനബീജവും 
ചാമ്പലാകട്ടെ.
പടുമുളയായ് പോലും 
ജനിക്കാതിരിക്കട്ടെ.

നെറുകയിൽ പൂക്കാത്ത ചുവപ്പും 
ഒരിക്കലും ചുരക്കാത്ത മാതൃത്വവും 
നീയെന്ന തെറ്റിന്റെ ഓര്മയ്ക്ക് 
ഞാനെന്നിൽ  തീർക്കുന്ന സ്മാരകം!


5 comments:

 1. നഷ്ടങ്ങള്‍ ലാഭമായിട്ട് രൂപാന്തരപ്പെടുത്തൂ

  ReplyDelete
 2. ഉപേക്ഷിക്കപ്പെട്ടവന്‍റെ വേദന..!

  ഉപേക്ഷിച്ചവന്‍റെ വേദന ആരറിവൂ...!!

  നന്നായിത്തുണ്ട് അവന്തികാ..

  ReplyDelete

 3. (നന്നായിട്ടുണ്ട്.)

  ReplyDelete
 4. നെറുകയിൽ പൂക്കാത്ത ചുവപ്പും
  ഒരിക്കലും ചുരക്കാത്ത മാതൃത്വവും
  നീയെന്ന തെറ്റിന്റെ ഓര്മയ്ക്ക്
  ഞാനെന്നിൽ തീർക്കുന്ന സ്മാരകം!

  മൂര്‍ച്ചയുള്ള വരികള്‍
  ആശംസകള്‍

  ReplyDelete
 5. ഇഷ്ട്ടായി അവന്തിക. അവന്തികയുടെ എല്ലാ കവിതകളും വായിക്കാൻ ലളിതവും സുന്ദരവുമാണ് . ഒരുപടിഷ്ട്ടം ആ വരികളോടെല്ലാം ..

  ReplyDelete