എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday, 30 March 2013

മുത്തുച്ചിപ്പി

നീ കടലാകുക;
നിന് മാറിലുറങ്ങുന്ന ചിപ്പിയാവട്ടെ ഞാൻ.
നിന്നെ മാത്രം കിനാവ്‌ കാണുന്ന 
നീയെന്ന ലോകം മാത്രമറിയുന്ന 
നിന്നിൽ നിന്നടർന്നാൽ 
                ജീവൻ  പൊലിയുന്ന ചിപ്പി.
നിന്റെ സ്നേഹം എന്നുള്ളിൽ 
                 മുത്തുകളായ്‌ പിറക്കട്ടെ!!
നീ കടലാകുക

4 comments:

 1. നീ മഴയാകുക ...........!
  കൈവിരല്‍ തുമ്പിലും , പൂവിന്‍ ഇതളിലും
  കടല്‍ പരപ്പിലും , പുഴയിളക്കത്തിലും
  നിന്റെ പ്രണയാംശം തുളുമ്പും നിറം ചാര്‍ത്തുക ....
  ( വിരഹ മഴകള്‍ക്ക് മേലേ )

  ReplyDelete
 2. മുത്തുകള്‍ ഉണ്ടാകുന്നത് വലിയ വേദനകള്‍ക്കവസാനമാണ്....

  ReplyDelete
 3. വളരെ നല്ല കൊച്ചു കവിതകള്‍ അടങ്ങിയ ഒരു ബ്ലോഗ്ഗ് ..

  ഏറ്റവും ഇഷ്ട്ടമായത് ചിരിക്കുന്ന മുറിവുകള്‍

  ആശംസകള്‍

  ReplyDelete
 4. ഇഷ്ട്ടം കൂടുന്ന വരികൾ

  ReplyDelete