എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Friday, 22 March 2013

പൂക്കാത്ത സ്വപ്‌നങ്ങൾ

           

ഓരോ ഗ്രീഷ്മവും പ്രതീക്ഷകൾ പകർന്നിരുന്നു-
വേനൽചില്ലകൾ നിറഞ്ഞു ഗുൽമോഹറിൽ പ്രണയം പൂവിടുമെന്ന്.
 
കൊടുംവെയിലിലും തളിർ കരിയാതെ കാത്തത്‌,
ദാഹിച്ചുവലഞ്ഞിട്ടും കുടിയ്ക്കാതെ ഒരു കുടന്ന വെള്ളം പകർന്നത്,
ഓരോ പുലരിയിലും ജാലകങ്ങൾ തുറന്നു കണി കണ്ടത്,
എന്നിലെ പ്രണയം മുഴുവൻ പകർന്നത് 
ഒക്കെ ചെമന്ന പട്ടു ചുറ്റി നീ സുമംഗലിയാവുന്നത് കാണുവാനാണ്.

നിൻ നെറ്റിയിൽ സിന്ദൂരം ചാർത്താതെ 
ഒരു വേനൽ കൂടി എരിഞ്ഞൊടുങ്ങി.

പകര്ന്നുതരാൻ ഇനിയൊന്നുമില്ല 
 ആത്മാഹുതി വരിച്ച എന്നിലെ പ്രണയത്തിന്റെ ബാക്കിപത്രം-
കണ്ണുകളിൽ രക്തസാഗരത്തിന്റെ വേലിയേറ്റം,
ഹൃദയത്തിൽ ശോണസൂനങ്ങളുടെ മരണവസന്തം!

ഒരിക്കലും പൂക്കാത്ത ഈ ഗുൽമോഹർ 
ഞാൻ വേരോടെ പിഴുതെറിയുന്നു.
ഇനിയില്ല നമുക്കൊരു പൂക്കാലം.
ഇനിയില്ല ചെമപ്പ് പൂക്കുന്ന സ്വപ്നങ്ങളും.8 comments:

 1. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 2. പൊലിഞ്ഞ് പൊയ സ്വപ്നങ്ങളിലും
  ഒരു കൈത്തിരി ഉണ്ടാകാം ...
  മുനിഞ്ഞ് കത്തുന്ന ഒരു തിരിനാളം ..!
  മോഹങ്ങളേ , ആഗ്രഹങ്ങളേ നേരിലേക്ക്
  പറിച്ച് നട്ട് , അതിനേയൊക്കെ വേരൊടെ
  പിഴുതു കളഞ്ഞാലും , മനസ്സില്‍ വീണു പൊയ
  വിത്ത്... മുളച്ച് പൊന്തി ഹൃദയത്തേ നീറിച്ച് കൊണ്ടിരിക്കും ..!

  ReplyDelete
 3. നെറ്റിയിൽ സിന്ദൂരം ചാർത്താതെ
  ഒരു വേനൽ കൂടി എരിഞ്ഞൊടുങ്ങി...:(

  ReplyDelete
 4. വേരോടെ പിഴുതെറിഞ്ഞ് വേറൊന്ന് നടാമല്ലോ

  ReplyDelete
 5. നിനക്കാതെ പൊടുന്നനെ പൂക്കുന്ന ചില ഗുല്‍മോഹറുകളുണ്ട്.പിഴുതെറിയാന്‍ വരട്ടെ അവന്തിക..

  ReplyDelete
  Replies
  1. പകര്ന്നുതരാൻ ഇനിയൊന്നുമില്ല

   Delete