എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Friday, 29 March 2013

കവിത

പറയാതിരിക്ക നീ ഒരു കവിത കൂടെഴുതുവാൻ 
ഇനിയെന്റെ കവിത ഞാൻ തന്നെയാകുന്നു.
ചോരയിൽ മുക്കി ഞാനെഴുതുന്ന കവിത 
പ്രാണൻ പിടഞ്ഞു ഞാനെഴുതുന്ന കവിത 
വായിക്കയില്ല നീ; അറിയാമതെങ്കിലും 
എഴുതാതിരിക്കുവാൻ വയ്യാത്ത കവിത. 
ഞാനെന്ന കവിത- അപൂർണമാം കവിത!

2 comments:

 1. അപൂര്‍ണ്ണതയുടെ സൌന്ദര്യം

  ReplyDelete
 2. പറയാതിരിക്കയെങ്ങനെ?
  എഴുതാതിരിക്കയെങ്ങനെ?
  നന്നായി
  ആശംസകള്‍

  ReplyDelete