എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Thursday, 18 April 2013എന്റെ പ്രണയത്തിനു അഭിജ്ഞാനങ്ങളില്ലതെളിവുകളും.
അതിനാൽ ‍ നീ സ്വതന്ത്രനാണ്.
തെളിവുകൾ ‍ ഞാ‍ അവശേഷിപ്പിക്കുന്നില്ല
പോവുക... നീ സ്വതന്ത്രനാണ്.
നീ കണ്ട കെട്ട സ്വപ്നമല്ല ഞാനെന്നു അറിയുമ്പോൾ 
 താളുകളില്‍ ഞാന്‍ കുറിച്ചിട്ട പ്രണയം നീ വായിക്കുമ്പോൾ
ഒരു വാക്കിന്റെ പോലും നീറ്റലില്ലാതെ എന്റെ പ്രണയമറിയുമ്പോൾ 
പ്രണയിക്കുകയായിരുന്നു നാമെന്നു തിരിച്ചറിയുമ്പോൾ 
വരിക നീ... എന്നിലേക്ക്‌..
മുറിവുണക്കാം നമുക്ക്നിറഞ്ഞ സ്നേഹത്താൽ ..,.
എങ്കിലും എന്നേക്കുമായി എന്റെ ഹൃദയം നിന്നിൽ‍ കൊരുത്തിരിക്കുന്നുവെന്നറിക.

7 comments:

 1. ഇത്രയേറെ നീ ഹൃദയം കൊടുത്തിട്ടും , കൊരുത്തിട്ടും
  അറിയാതെ പൊകുന്നവന് ഇനിയെന്നാണ് ബോധോധയം ?
  അത്രയും വൈകിയ ബോധമണ്ടലത്തില്‍ നിന്നും
  നിനക്ക് തരാന്‍ എന്താകും ഉണ്ടാകുക ?
  തെളിവ് കക്കാതേ , അതിരു കാട്ടാതെ നീ കൊടുത്തതെല്ലാം
  അവന് നേരെ നിന്ന് ചോദ്യമുയര്‍ത്തുന്ന കാലം വരാം ...
  അന്നവനൊ നിനക്കൊ കൊരുത്തിരിക്കുവാന്‍
  കാലം പ്രതലം നല്‍കിയെന്നു വരില്ല ............
  ഇന്നിന്റെ എല്ലാം ഇന്നിന് മാത്രം സ്വന്തമെന്നറിയുക പ്രീയ സഖീ ...
  നാളേക്ക് പറയാന്‍ വസന്തങ്ങള്‍ പലതുമുണ്ടാം , മാറ്റങ്ങളുണ്ടേലും ..!

  ReplyDelete
 2. സേ ഗുഡ് ബൈ

  ReplyDelete
 3. നീ സ്വതന്ത്രനാണ്... ഒരു മനസ്സിന്‍റെ പരിധിക്കുള്ളില്‍ ..
  വരികള്‍ മനോഹരം അവന്തികാ..

  ReplyDelete
 4. നിന്നിലെ നിന്നെ പിച്ചിചീന്തിയവൻ അത്രയും കനിവവൻ അർഹിക്കുന്നുണ്ടോ?

  നീ കണ്ട കെട്ട സ്വപ്നമല്ല ഞാനെന്നു അറിയുമ്പോൾ
  ഈ താളുകളില്‍ ഞാന്‍ കുറിച്ചിട്ട പ്രണയം നീ വായിക്കുമ്പോൾ
  ഒരു വാക്കിന്‍റെ പോലും നീറ്റലില്ലാതെ എന്‍റെ പ്രണയമറിയുമ്പോൾ
  പ്രണയിക്കുകയായിരുന്നു നാമെന്നു തിരിച്ചറിയുമ്പോൾ
  വരിക നീ... എന്നിലേക്ക്‌.." "" great lines avnikkutty.

  ReplyDelete
 5. ഒരു വരവ് കൊതിച്ച് എവിടെയോ......

  ReplyDelete