എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Thursday 11 April 2013

നീല പൂക്കുന്ന താഴ്വര

ഒരുനാള്‍ ഞാന്‍ ഉറങ്ങുക മരണത്തിലേക്കായിരിക്കും, 

അന്ന് നിറയെ നീലപൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന മരണത്തിന്റെ 


താഴ്വരയിലാവും ഞാന്‍ ഉണര്‍ന്നെഴുന്നെല്‍ക്കുക ... നിറയെ മരണം പൂത്ത

 കുഞ്ഞുനീലപൂക്കള്‍..,. താഴ്വരയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു മരത്തില്‍ നിന്നും 

ഴുത്ത ഇലകളും, ചുവന്ന പൂക്കളും സദാ പൊഴിഞ്ഞുവീഴുന്നുണ്ടാകും.

 മഞ്ഞിന്റെ നീലപ്പുകയാല്‍ കുന്നു മൂടിയിരിക്കും.


താഴെ നീലപ്പൂക്കളുടെ പരവതാനി,

മുകളില്‍ മരവിപ്പിക്കുന്ന നിസ്സംഗതയുടെ ആകാശനീലം.

കുന്നിലാകെ ഒഴുകിനടക്കുന്ന മരണഗന്ധമുള്ള നീല മഞ്ഞിന്‍ധൂപം.

എങ്ങും നീല.. നീലിമ..

അവിടെ വിളര്‍ത്ത മിഴികളും, പകച്ച മനസ്സും, മഞ്ഞച്ച 


മുഖവുമായി ഉഴറിനടക്കുന്ന പെണ്‍കുട്ടി-ഞാന്‍.

മരവിപ്പിക്കുന്ന നീലയല്ലാതൊരു നിറം തിരഞ്ഞു നടക്കുന്നവള്‍..

ഈ മരണനീലിമയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവാന്‍


 വരുന്ന ഗന്ധര്‍വനേയും കാത്തിരിക്കുന്നവള്‍.

ഒരു പക്ഷെ,,, പിന്മടക്കങ്ങളില്ല ഈ നീലവസന്തത്തിനു എന്നറിഞ്ഞിട്ടും


 അവളുടെ പകല്‍ക്കിനാവുകളില്‍..പേടിപ്പെടുത്തുന്ന നീലിമയ്ക്കിടയിലും

 നിറക്കൂട്ടുകള്‍ കടന്നുവരുന്നു ..


മരണത്തിന്റെ പൂക്കള്‍ക്കിടയില്‍ വാടിയ ഒരു നീല പൂവായി ഞാനും ...


ഇനിയവളുടെ സ്വപ്നങ്ങളില്‍ നിന്ന് നീല മാഞ്ഞുപോവുമോ?

5 comments:

  1. "മരണമെത്തുന്ന നേരത്ത് നീ എന്റെ അരികില്‍ "
    അവന്തിക , അടി അടി .. അതുമീ രാത്രിയില്‍ ):
    നോക്കൂ .. ദേ അവിടെ പെയ്തു കൊണ്ടിരിക്കുന്ന മഴ കണ്ടുവോ ?
    നിനക്ക് വേണ്ടി പൊഴിയുന്ന മഴയുടെ പ്രണയം കണ്ടുവോ ?
    അരികില്‍ പതിയെ ഒഴുകുന്ന പുഴയുടെ നേര്‍ത്ത കുളിരലകള്‍ കണ്ടുവോ ?
    നിന്നെയും കൂട്ടീ , നിന്നിലേക്കെന്ന പൊലെ തുഴഞ്ഞ തോണിയും
    അതില്‍ നിന്റെ എല്ലാം ദുഖവും കവര്‍ന്നെടുത്ത് പൊയ കാറ്റും
    നിന്റെ പാദത്തിലേക്ക് പ്രണയാശം പകര്‍ന്ന കടത്തിരയും .
    കണ്ണിലേക്ക് പകരുന്ന പ്രണയത്തിന്റെ കടല്‍ നീലിമയും വിട്ട് ....!
    എങ്ങൊട്ടാണ് , നരച്ച നീലയുടെ പുറകേ .....
    നിനക്കുള്ളതെല്ലാം നിനക്ക് വേണ്ടി ഇവിടെ കാത്തിരിക്കുമ്പൊള്‍
    എന്തിനാണ് മരണമണമുള്ള താഴ്വാരത്ത് പൊയി വരാത്ത
    ഗന്ധര്‍വനേ തേടുന്നത് , കണ്ണീര്‍ പൂക്കള്‍ തുടച്ച് , ആ കണ്ണൊന്ന്
    തുറന്ന് നോക്കിയേ , വേനലിന്റെ കത്തലിലും നിനക്ക് പൂക്കുന്ന
    എന്തൊക്കെയാണെന്ന് ..................
    ശുഭരാത്രീ പ്രീയ കൂട്ടുകാരി , സുഖദമാകട്ടെ ഈ രാത്രിയും വരും രാത്രികളും
    പ്രാര്‍ത്ഥനകളൊടെ .....!

    ReplyDelete
  2. Avnikkutty...
    Wake up to the world of rainbows !

    ReplyDelete
  3. നീലമരണം അത്ര മോഹനമല്ല

    ReplyDelete
  4. അവന്തികാ നന്നായിരിക്കുന്നു, ചിത്രം മനോഹരം, വരികളില്‍ മരണം.

    ReplyDelete
  5. അവന്തികയുടെ വരികളിൽ മരണത്തിന്റെ മണം . ഒരിക്കൽ ഇതേ പോലെ ഞാനും മോഹിച്ചിരുന്നു . നീലപ്പൂക്കൾ വിടര്ന്നു നില്ക്കുന്ന മരണത്തിന്റെ താഴ്വരയിൽ ഞാൻ എന്ന നീലിമ . ജീവിതത്തിലേക്ക് തിരിച്ചു വിളിച്ച ചില മുഖങ്ങൾ . അവന്തിക എഴുതുന്നതിൽ ശോക ഭാവം കൂടുതൽ എങ്കിലും എനിക്ക് അതിനോട് ഭയങ്കര ഇഷ്ട്ടമാണ്‌ .എങ്കിലും സന്തോഷയിട്ടിരിക്കു .

    ReplyDelete