എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday, 6 April 2013

വഴികൾ അവസാനിക്കുന്നത്

വഴികളേറെ ഞാൻ നടന്നുനോക്കി-
നിന്നിൽ  നിന്നകന്നു മാറാൻ.
പക്ഷേ  ഒടുവിൽ  എല്ലാ വഴികളും 
എത്തിച്ചേരുന്നത് നിന്നിലേക്കാണ്.
ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ് -
എന്റെ  വഴികൾ നിന്നിലേക്ക്‌ നീളുന്നവയെന്ന്;
മൃതിയിലേക്കായാലും, പുനർജനിയിലേക്കായാലും.

തെറ്റെങ്കിലാവട്ടെ, ഞാൻ നടക്കുന്നു-
നിന്നിലേക്ക്‌... ഒരുപക്ഷെ മൃതിയിലേക്ക്..

5 comments:

 1. ഒരു പക്ഷെ വഴി തെറ്റിയാല്‍
  തിരിച്ച് നടക്കാനാവുമോ?

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഹൃദയത്തിലേക്ക് പറ്റി പിടിച്ച് പൊയത്
  എത്ര പറിച്ചെറിഞ്ഞലാണ് ...........?
  എത്ര വഴികള്‍ തെറ്റിച്ച് നീ നടന്നാലും
  ഒടുവിലെന്റെ തിരിവെട്ടത്തേ നീ വന്നു ചേരൂ ...!
  അതെന്റെ സ്നേഹത്തിന്റെ ഉന്നതിയല്ല .. മറിച്ച്
  നിന്നുള്ളില്‍ പടര്‍ന്നു പൊയ എന്നൊടുള്ള നിറവാണ് ...
  എത്ര വഴികളില്‍ എത്ര ജന്മങ്ങളില്‍ നിന്റെ
  കണ്ണുകള്‍ വന്നുടുക്കുന്നത് എന്നിലേക്ക് മാത്രമാകുമെന്നത്
  നിയോഗമാണ് .. നിന്റെയോ .. നമ്മുടെയോ ..?

  ReplyDelete
 4. ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ് -
  എന്റെ വഴികൾ നിന്നിലേക്ക്‌ നീളുന്നവയെന്ന്!!!

  ReplyDelete
 5. Hello, I am Steven. I loved your blog. Therefore, I had to follow. I hope you can see my site: www.theproverbs.net and on. Thanks for your time. Hope to hear from you soon :) 0

  Steven Brown

  ReplyDelete