എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Thursday 2 May 2013

വിഭജനം

നിമിഷാർദ്ധത്തിന്റെ (അ)വിവേകത്തിൽ 
ആരോ വരച്ചിട്ട നിയന്ത്രണരേഖ. 
അർത്ഥശൂന്യമായൊരു വരയ്ക്കിരുപുറം 
വിഭജിക്കപ്പെട്ടതറിയാതെ ഇരുമനസ്സുകൾ 
വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ
 ഹൃദയത്തിൽ നിന്നും മസ്തിഷ്കത്തിലേക്ക്‌
 പലായനം ചെയ്യുന്ന അഭയാർഥി- പ്രണയം. 
പറിച്ചുനടലിന്റെ ആഘാതത്തിൽ 
ആത്മാവിന്റെ പുറമ്പോക്കുകളിൽ
വേരുപേക്ഷിച്ചു പാഞ്ഞ പ്രണയത്തിന്റെ നഗ്നത!
പൊള്ളയായ പ്രത്യയശാസ്ത്രങ്ങളും 
പ്രായോഗികതയുടെ ()ധർമബോധങ്ങളും കൊണ്ട് 
ആരൊക്കെയോ ചമച്ച ചക്രവ്യൂഹത്തിൽ 
സ്വത്വം നഷ്ടപ്പെട്ടു,ലോകം നഷ്ടപ്പെട്ട് നാം. 
ഇപ്പോഴും നിസ്സംഗതയുടെ പൊയ്മുഖത്തിനടിയിൽ 
തിളച്ചു തൂവുകയാണ്-എന്നിൽ നീയും നിന്നിൽ ഞാനും.

5 comments:

  1. ""പറിച്ചുനടലിന്റെ ആഘാതത്തില്‍
    ആത്മാവിന്റെ പുറമ്പോക്കുകളില്‍
    വേരുപേക്ഷിച്ചു പാഞ്ഞ പ്രണയത്തിന്റെ നഗ്നത!""
    ആരുടെയൊക്കെയോ കൈകടത്തലുകളില്‍
    ഉപേക്ഷിക്കപെട്ടു പൊയ പ്രണയം-
    ഇന്ന് വഴിയോരത്ത് ദാഹം മൂത്ത് കിടപ്പുണ്ട് ..
    പ്രണയ കണ്ണുകളില്‍ ദൈന്യത പേറി ..
    ഒരു മഴ കാത്ത് , കൊതിച്ച് വറ്റി വരണ്ട ഹൃദയമോടെ ..!
    സ്നേഹിച്ച് പൊയ മനസ്സുകള്‍ക്കറിയില്ലല്ലൊ
    കാലം നല്‍കുന്ന പലതിനേയും ,,,
    നോവെങ്കില്‍ നോവാനും , കുളിരെങ്കില്‍ കുളിരാനും
    മാത്രമറിയുന്ന ഒന്നാണത്രെ മനസ്സെന്നത് ...

    ReplyDelete
  2. ഒരു അനിയന്ത്രണരേഖ

    ReplyDelete
  3. ലക്ഷ്മണരേഖ.............
    ആശംസകള്‍

    ReplyDelete
  4. എന്നിൽ നീയും നിന്നിൽ ഞാനും.എങ്ങനെ ഉപേക്ഷിക്കാനാവും .

    ReplyDelete
  5. അഭിമന്യുവിനുപോലും ചക്രവ്യൂഹം ഭേദിയ്ക്കാനായില്ല!

    ReplyDelete