എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Wednesday, 30 November 2011

ജാലകങ്ങള്‍ക്കപ്പുറത്തെ മഴ

ഈ ജാലകങ്ങള്‍ തുറക്കുന്നത് പൊള്ളുന്ന വെയിലിലെക്കാണ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന  മണലാരണ്യവും വീശിയടിക്കുന്ന മണല്‍ക്കാറ്റും; മനസ്സ് പോലും മരവിച്ചു പോകുന്നു.
ഒരു മഴ കണ്ടിട്ട് നാളെത്രയായി!!!

      ഊഷരമായ മനസ്സ് ഒരു മഴയ്ക്ക്‌ വേണ്ടി അദമ്യമായി ആഗ്രഹിക്കുന്നുണ്ട്.
ഒരു നിമിഷം കൊണ്ട് മനസ്സ് നാട്ടിലേക്കു പോയി. അവിടെ എന്റെ മുറിയുടെ ജാലകങ്ങള്‍ തുറക്കുന്നത് പാടത്തെക്കാണ്. എത്രയോ പകലുകളില്‍ നിറഞ്ഞു പെയ്യുന്ന  മഴയും പച്ചപ്പട്ടു പാവാടയുടുത്ത, നനുത്ത ചാറ്റല്‍മഴ പോലെ സുന്ദരിയായ പെണ്‍കുട്ടിയെയും നോക്കിനിന്നിരിക്കുന്നു!!
നെറ്റിയില്‍ ചന്ദനക്കുറിയും, ഇലച്ചീന്തില്‍ പ്രസാദവും, കവിളില്‍ നുണക്കുഴിയുമായി അവള്‍ ഹൃദയത്തിലേക്ക് കയറിവന്നതും  ഒരു മഴക്കാലത്താണ്.പിന്നെ എത്രയോ മഴക്കാലങ്ങളില്‍ അവളുമൊത്ത്‌ പ്രണയസ്വപ്നങ്ങളുടെ മാരിവില്ല് തീര്‍ത്തിരിക്കുന്നു! 
ഒടുവില്‍ കോരിച്ചൊരിയുന്ന ഒരു പേമാരിയില്‍ എന്നെ തീര്‍ത്തും തനിച്ചാക്കി അവളിറങ്ങി പോയി . എത്രയോ മഴക്കാലങ്ങള്‍ കഴിഞ്ഞിട്ടും അവള്‍ ബാക്കിയാക്കിയ നൊമ്പരങ്ങള്‍ ഒഴുക്കിക്കളയാന്‍ കഴിഞ്ഞില്ല. 
പിന്നെയും എത്രയോ മഴ പെയ്തു തോര്‍ന്നു-സന്തോഷത്തിന്‍റെ, സൌഹൃദത്തിന്റെ , വിരഹത്തിന്റെ, വേദനയുടെ,വഞ്ചനയുടെ, ഏകാന്തതയുടെ മഴക്കാലങ്ങള്‍!!
ഒടുവില്‍ കാത്തിരിക്കാനും, സ്നേഹിക്കാനും ആരുമില്ലാതായപ്പോള്‍ ആര്‍ത്തലച്ചു മഴ പെയ്യുന്ന ഒരു കര്‍ക്കിടക സന്ധ്യയിലാണ് ഓര്‍മകള്‍ക്കും, മോഹഭംഗങ്ങള്‍ക്കും ചിതയൊരുക്കി പടിയിറങ്ങിയത്. 

നീണ്ട നാല് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു..
ജാലകങ്ങള്‍ക്കപ്പുറത്ത്  വീണ്ടുമെത്രയോ തവണ മഴ മുടിയഴിച്ചാടിയിരിക്കാം ,  മഴ തോര്‍ന്ന മാനത്തു മഴവില്ല് തീര്‍ത്തിരിക്കാം.. ഒന്നും അറിഞ്ഞില്ല..  ജാലകങ്ങള്‍ കൊട്ടിയടച്ചു പൊള്ളുന്ന കനല്‍ചൂടില്‍ സ്വയം എരിഞ്ഞടങ്ങി. വീശിയടിക്കുന്ന   ച്ചുടുകാറ്റില്‍ നെടുവീര്‍പ്പുകള്‍ ഒളിപ്പിച്ചു,,
സമയം രാത്രിയായിരിക്കുന്നു..
ഓര്‍മകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ട് ജാലകങ്ങള്‍ വലിച്ചടച്ചു. പിന്നെ കണ്ണുകള്‍ മുറുക്കിയടച്ചു,,
മഴനിലാവും മഴയാത്രകളും ,മഴത്തുമ്പികളും ,മഴപ്പക്ഷികളും, മഴത്തുള്ളികളും, മഴവില്ലും,.........പിന്നെയും മഴ സമ്മാനിച്ച ഒരു പിടി നനഞ്ഞ ഓര്‍മകളും ബാക്കിയാവുന്നു..;മഴ കാത്തിരിക്കുന്ന മനസ്സിന്‍റെ കോണില്‍.. 
ഈ ഏകാന്തത എന്നെ പുണരുമ്പോള്‍,
രാത്രിയുടെ ഈ നിശ്ശബ്ദത എന്നിലലിയുമ്പോള്‍
മനസ്സ് ഉരുകിയൊലിക്കുകയാണ്. 
ഒരു മഴ എനിക്കായി പെയ്തെങ്കില്‍..
മഴയായ് പെയ്യാന്‍ കഴിഞ്ഞെങ്കില്‍...!!!

35 comments:

 1. മഴ പ്രണയം നന്നായിരിക്കുന്നു...
  മഴ നിന്നെ വിട്ടു എങ്ങും പോയിട്ടില്ല, ഇവിടെ തന്നെ ഉണ്ട്...നീ വരുന്നത് കാത്തു കാത്തിരിക്കുന്നു...
  നീ മണലാരണ്യത്തില്‍ നിന്നും തിരികെ ഇവിടെ എത്തുമ്പോള്‍ ഏത് കത്തുന്ന വേനല്‍ക്കാലം ആണെങ്കില്‍ പോലും അത് നിനക്കായി പെയ്യട്ടെ....
  അതേ, ഒരു മഴ നിനക്കായി പെയ്യട്ടെ സുഹൃത്തേ...

  ReplyDelete
 2. ഒരു മഴ പെയ്തെങ്കില്‍ ...
  ഇന്നീ വിരഹ രാവുകളില്‍
  മനം മടിപ്പിക്കുന്ന മരുഭൂവിലേ
  തണുപ്പ് മനസ്സിലേക്ക് അടിച്ചു കേറുന്നു ..
  അന്നവള്‍ അരികില്‍ നിറയുമ്പൊള്‍
  മഴ പിന്നാമ്പുറത്ത് പെയ്യുന്നുണ്ടായിരുന്നു
  അവളുടേ പ്രണയം പോലെ ..
  ഒരു ജനാലക്കപ്പുറം അവള്‍ വന്നു മുട്ടുന്നുണ്ട്
  ഇറങ്ങി ചെല്ലാം മനസ്സ് വെമ്പുന്നൂ
  കാലമേകിയ പ്രാരാബ്ദം നേറുകില്‍
  വിലക്കായീ നിറയുന്നതറിയുമ്പൊള്‍...
  എങ്കിലും കൊതിക്കാറുണ്ട് .. ആ മഴകുളിരില്‍
  അലിഞ്ഞില്ലാതാവാന്‍ .. ആഗ്രഹം മാത്രം ..
  ഈ വരികള്‍ മനസ്സിലേക്കാണ് പൊഴിഞ്ഞത്
  എന്റേ ഓര്‍മകളേയാണ് നനച്ചത് ..
  നന്ദീ .. ഏകാന്തതയിലേക്ക് ഈ മഴയേ
  കൂട്ടിയ ഹ്രദയത്തിന്‍ മിത്രമേ ..

  ReplyDelete
  Replies
  1. ഞാനും കൊതിക്കുന്നൂ, ഒരു മഴക്കുളിരില്‍ അലിഞ്ഞില്ലാതാവാന്‍..
   ഓര്‍മകളെ നനച്ചുകൊണ്ട് ഒരു മഴ പെയ്തുവേന്നരിഞ്ഞു സന്തോഷിക്കുന്നു..

   Delete
 3. സങ്കടം തോന്നുന്നു... മഴ കാത്തിരിക്കുന്ന ആ മനസ്സിന്‍റെ വേദന വരികളില്‍ കാണുന്നുണ്ട്...

  ReplyDelete
  Replies
  1. :) പെയ്യതിരിക്കില്ല എനിക്ക് വേണ്ടി ഒരു മഴ അല്ലെ ചേച്ചീ..

   Delete
 4. ഒരു പുതുമഴയായി അവള്‍ വരും നിന്നെയും തേടി

  ReplyDelete
  Replies
  1. :) ഒരു മഴ പെയ്യും എന്ന് തന്നെ കരുതുന്നു ഞാനും..

   Delete
 5. varikal nannayirikkunnu,,അവന്തിക ഭാസ്ക്കര്‍.wayanattilano?

  ReplyDelete
  Replies
  1. നന്ദി.. അതെ, വയനാട്ടില്‍ ആണ്.

   Delete
 6. മഴനിലാവും, മഴയാത്രകളും ,മഴത്തുമ്പികളും ,മഴപ്പക്ഷികളും, മഴത്തുള്ളികളും, മഴവില്ലും...
  പുതുമഴയെത്തും..........

  ReplyDelete
 7. പിന്നെയും എത്രയോ മഴ പെയ്തു തോര്‍ന്നു-സന്തോഷത്തിന്‍റെ, സൌഹൃദത്തിന്റെ ,
  വിരഹത്തിന്റെ, വേദനയുടെ,വഞ്ചനയുടെ, ഏകാന്തതയുടെ മഴക്കാലങ്ങള്‍!!
  ഇനിയും പെയ്യട്ടെ
  ഇഷ്ടായി ...

  ReplyDelete
  Replies
  1. ഇനിയും പെയ്യട്ടെ, സന്തോഷത്തിന്റെ, സൌഹൃദത്തിന്റെ , പ്രണയത്തിന്റെ മഴക്കാലങ്ങള്‍ ..
   :)

   Delete
 8. മഴ പ്രണയം നന്നായിരിക്കുന്നു.

  ReplyDelete
 9. ഒരു മഴ എനിക്കായി പെയ്തെങ്കില്‍..
  മഴയായ് പെയ്യാന്‍ കഴിഞ്ഞെങ്കില്‍...!!!

  ഈ വരികള്‍ ഒരുപാട് ഇഷ്ട്ടമായി അവന്തിക

  ReplyDelete
 10. മഴ പോയിട്ട് രണ്ട് മാസം ആയില്ലെങ്കിലും വീണ്ടും മഴക്ക് മോഹം.

  ReplyDelete
 11. പ്രിയപ്പെട്ട അവന്തിക,
  നവവത്സരാശംസകള്‍ !
  മഴത്തുള്ളികിലുക്കം പോലെ മനോഹരമായ പോസ്റ്റ്‌ !
  മഴത്തുള്ളികള്‍ കാത്തിരിക്കുന്ന മനസ്സിന്റെ വിങ്ങല്‍ അറിയുന്നു!
  മഴ എപ്പോഴും കൊണ്ടു പോകുന്നത് നഷ്ടപ്പെടുത്തലിന്റെ ഓര്‍മകളിലേക്ക് !
  മഴതുള്ളികള്‍ക്കൊപ്പം ഒഴുകുന്ന കണ്ണുനീര്‍ ആരും കാണില്ല...കേള്‍ക്കില്ല !
  ഒരു മഴ എത്രയും വേഗം മനസ്സിലും മുറ്റത്തും പെയ്യട്ടെ ! :൦
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. ഒരു മഴ എത്രയും വേഗം മനസ്സിലും മുറ്റത്തും പെയ്യട്ടെ

   Delete
 12. പോയതിനെ കുറിച്ച് വിഷമം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു പണ്ട്. പിന്നീട് ഓ! അത് പോയത് നന്നായി എന്ന് മറ്റുള്ളോരെ സമാധാനിപ്പിക്കാൻ പറഞ്ഞ് പിന്നെ അതങ്ങ് ശീലമായി. തരാൻ മഴ സ്റ്റോക്കില്ല.
  ആശംസകൾ മാത്രം.
  ----------------
  (((കിടു കിടിലൻ സെറ്റപ്പാണു കേട്ടോ. അതി ഗംഭീരം. ഈ ചിത്രങ്ങളിലധികവും നേരിൽ ചിത്രമല്ലാതെ കണ്ടതാണെങ്കിലും ഈ ചിത്രങ്ങൾക്ക് വല്ലാത്ത ചാരുത.നന്നായി വരട്ടെ)))
  സ്നേഹപൂർവ്വം വിധു

  ReplyDelete
 13. മഴ ഒരു ഓര്മപെടുത്താലാണ്,
  വിരഹത്തിന്റെ പ്രണയത്തിന്റെ....
  ആഞ്ഞടിക്കുന്ന കൊടും കാറ്റിലും ആ മഴക്കൊരു കുളിരുണ്ട്.
  നന്നായിരിക്കുന്നു അവന്തിക,ഭാവുകങ്ങള്‍....

  ReplyDelete
 14. മഴ .. എത്ര എഴുതിയാലും മതിയാകില്ല. ഒരു ചെറു മഴയെ കടം തരുമോ ?
  See my one old post
  http://kanakkoor.blogspot.in/2011/07/blog-post.html

  ReplyDelete
 15. മഴനിലാവും മഴയാത്രകളും ,മഴത്തുമ്പികളും ,മഴപ്പക്ഷികളും, മഴത്തുള്ളികളും, മഴവില്ലും,.........പിന്നെയും മഴ സമ്മാനിച്ച ഒരു പിടി നനഞ്ഞ ഓര്‍മകളും ബാക്കിയാവുന്നു..;മഴ കാത്തിരിക്കുന്ന മനസ്സിന്‍റെ കോണില്‍..

  ഞാനും കാത്തിരിക്കുന്നു...ഇനിയെന്നു കാണുമെന്നറിയാതെ....

  ReplyDelete
  Replies
  1. :) ഒരു മഴ എത്രയും വേഗം മനസ്സിലും മുറ്റത്തും പെയ്യട്ടെ

   Delete
 16. വെയിലേറ്റി നടന്ന എന്റെ മനസ്സില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ട്‌. ഞാന്‍ നിനക്കായി കാത്തിരിക്കുന്നുണ്ട്‌. നനുത്ത ചാറ്റല്‍ മഴയത്ത്‌ പടിപ്പുരകടന്ന്‌ നീ വരുന്നതും കാത്ത്‌ എന്റെ കണ്ണുകള്‍ കൊതിയോടെ കാത്തിരിക്കുന്നുണ്ട്‌.

  ReplyDelete
  Replies
  1. :) വരും, വരാതിരിക്കില്ല...

   Delete
 17. ഋതുഭേതങ്ങള്‍ വീണ്ടുമൊരു മഴക്കാലം നമുക്ക് സമ്മാനിയ്ക്കാതിരിയ്ക്കില്ല!
  കൊടിയ വേനലില്‍ പോലും, ചുട്ടുപൊള്ളുന്ന ഭൂമിയെ കുളിരിണയിക്കുവാന്‍ ഒരു ചെറിയ മഴക്കാറ്റുമതി. ആ മഴക്കാറ്റില്‍ പ്രകൃതി തരളിതമായി നില്‍ക്കുന്നത് നാം കണ്ടിട്ടില്ലേ? മനസ്സില്‍ മുഴുവന്‍ പ്രണയം നിറഞ്ഞ് നമ്രമുഖിയായ് പ്രണയാലസ്യത്താല്‍ ഓരോ തരുനിരകളും പരസ്പരം സ്വകാര്യം പറയുന്നത് കേട്ടിട്ടില്ലേ.. മൌനത്തിന്റെ പാത കൈവെടിഞ്ഞ് പ്രണയതീരത്തെത്തി നില്‍ക്കുന്ന നിമിഷങ്ങള്‍..!!

  വിരഹം ദുഃഖമാണ്, അതൊരു മാത്ര പോലയാലും..

  ആശംസകള്‍ അവന്തിക!

  ReplyDelete
 18. അവന്തി. ബ്ലോഗിലെ ചിത്രങ്ങള്‍ ചേതോഹരം..... നല്ല എഴുത്ത്...വയനാട്ടുകാര്‍ ബ്ലോഗില്‍ നിറഞ്ഞു നില്‍ക്കുന്നല്ലോ..അതിശയം തന്നേയ്...

  ReplyDelete