എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Friday, 4 November 2011

എന്‍റെ തെറ്റ്

എന്‍റെ മൌനം മനസ്സിലാക്കുവാന്‍ 
നിനക്ക് കഴിയുമെന്നാണ് ഞാന്‍ കരുതിയത്‌.
നിനക്കറിയാമല്ലോ 
വാക്കുകളേക്കാള്‍  ആഴമുണ്ട് മൌനത്തിനെന്ന്‍!

നീ മാറിപ്പോയി    
നിന്‍റെ കണ്ണുകളിലിപ്പോള്‍    ശാന്തതയില്ല ,
ചില നേരങ്ങളില്‍ നിന്‍റെ കണ്ണുകളെ എനിക്ക് ഭയമാണ്,
മറ്റു ചിലപ്പോള്‍ അവയെന്നെ വേദനിപ്പിക്കുന്നു.

തെറ്റ് എന്റേതു  തന്നെയാണ്- 
കണ്ണുകള്‍ കൊണ്ട് ഹൃദയത്തിലേക്ക് നോക്കാന്‍ 
നിന്നെ പഠിപ്പിച്ചത് ഞാനായിരുന്നുവല്ലോ?!

28 comments:

 1. "ചില നേരങ്ങളില്‍ നിന്‍റെ കണ്ണുകളെ എനിക്ക് ഭയമാണ്,
  മറ്റു ചിലപ്പോള്‍ അവയെന്നെ വേദനിപ്പിക്കുന്നു."

  എന്നിട്ടും നിന്‍റെ മൗനത്തിലൂടെ നീ ഈ മിഴികളെ സ്നേഹിക്കുന്നതെന്തിനാവം ?

  ReplyDelete
  Replies
  1. എന്ത് കൊണ്ടെന്നാല്‍ നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്‌,
   ഞാന്‍ നീ മാത്രമാണ്.

   Delete
 2. ബ്ലോഗില്‍ ബോള്‍ഡ് ചെയ്യാതെ പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരിക്കും.
  കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വേരിഫിക്കാഷന്‍ എടുത്തു കളയുക

  ReplyDelete
  Replies
  1. വേര്‍ഡ് വേരിഫിക്കാഷന്‍ എടുത്തു മാറ്റി . നന്ദി നിര്‍ദേശങ്ങള്‍ക്കും, വായനക്കും..

   Delete
 3. ശീതളിനെ ഞാന്‍ ആവര്‍ത്തിക്കുന്നു.
  എന്നിട്ടും നിന്‍റെ മൗനത്തിലൂടെ നീ ഈ മിഴികളെ സ്നേഹിക്കുന്നതെന്തിനാവം ?
  ആശംസകള്‍....

  ReplyDelete
 4. "തെറ്റ് എന്റേതു തന്നെയാണ്-
  കണ്ണുകള്‍ കൊണ്ട് ഹൃദയത്തിലേക്ക് നോക്കാന്‍
  നിന്നെ പഠിപ്പിച്ചത് ഞാനായിരുന്നുവല്ലോ?!"

  ReplyDelete
 5. "നീ മാറിപ്പോയി. തെറ്റ് എന്റെതുതന്നെ." കൊള്ളാം.

  ReplyDelete
 6. nannayi.......... aashamsakal ............

  ReplyDelete
 7. പ്രിയപ്പെട്ട അവന്തിക,
  തെറ്റാണെന്ന് മനസ്സിലായാല്‍ പിന്നെ,ശരിയിലേക്ക്‌ തിരിഞ്ഞു നടക്കാന്‍ മടിക്കരുത്!ഈ ജീവിതം എത്ര മനോഹരം എന്ന് പഠിപ്പിക്കാന്‍ ഇനിയും ആഴമുള്ള കണ്ണുകള്‍ കണ്ടെത്തുക !
  വരികള്‍ നന്നായി!
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. :) നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്‌,
   ഞാന്‍ നീ മാത്രമാണ്.
   നന്ദി

   Delete
 8. വാക്കുകളേക്കാള്‍ ആഴമുണ്ട് മൌനത്തിനെന്ന്‍! എനിക്കും തോന്നിയിട്ടുണ്ട് ഇത് നല്ല വരികള്‍ ആണ് കേട്ടോ .....കുറച്ചു വരിയില്‍ കുറെ പറഞ്ഞു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 9. പ്രിയസുഹൃത്തുകളെ , വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ReplyDelete
 10. വാക്കുകളെക്കാള്‍ ആഴമേറിയ കവിത ഒരു പാട് ഇഷ്ടമായി ആശംസകള്‍

  ReplyDelete
 11. Replies
  1. വാക്കുകളേക്കാള്‍ വാചാലമാണല്ലേ മൌനം..?
   ഒരു പൂവടരുന്നതുപോലെ,
   നീല നിറമുള്ളത്,
   മഞ്ഞുപോലെ തണുത്തത്!
   മൌനത്തിന്റെ സംഗീതം ശിഖരങ്ങള്‍ ഇലകളോട് മര്‍മ്മരിയ്ക്കുന്നതു പോലെയാണ്..!

   Delete
 12. നീ ഇതുവരെയും എന്നെ മനസ്സിലാക്കിയില്ലല്ലോ, തെറ്റ്‌ എന്റെയാണ്‌. നിന്റെ മൗനം വലിച്ച്‌ കുടിച്ചാണ്‌ ഞാന്‍ കല്ല്‌ പോലെ ഉറച്ച്‌ പോയത്‌.

  ReplyDelete