എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Tuesday 1 November 2011

നിന്‍റെ കണ്ണുനീരില്‍ കുതിര്‍ന്ന എന്‍റെ ഹൃദയം, 
ഇറ്റുവീഴുന്ന ഹൃദയരക്തം നക്കിത്തുടയ്ക്കുന്ന നായ്ക്കുട്ടികള്‍,
അവയുടെ കണ്ണിലെ വന്യമായ തിളക്കം,
എല്ലാറ്റിനുമപ്പുറം എനിക്ക് ചുറ്റും മാറ്റൊലി കൊള്ളുന്ന 
ഒരിക്കലും നിലയ്ക്കാത്ത നിന്‍റെ നിശ്ശബ്ദ നിലവിളികള്‍..
എല്ലാം എന്നില്‍ ഉളവാക്കുന്നത് തികഞ്ഞ നിര്‍വികാരത മാത്രം!

കരയാന്‍ എന്‍റെ കണ്ണുകള്‍ മറന്നു പോയിരിക്കുന്നു!
ഞാന്‍ കാത്തിരിക്കുകയാണ്; ഒരിക്കലും വരാത്ത ആരെയോ...
നിന്‍റെ മൌനവിലാപങ്ങള്‍ക്കുമപ്പുറം  
ഞാന്‍ വിളിക്കുകയാണ്‌; ഒരിക്കലും ആ വിളി കേള്‍ക്കാത്ത ആരെയോ...
 

11 comments:

  1. എഴുത്ത് ഹ്യദ്യമായിരിക്കുന്നു.
    മിക്കവാറും എല്ലാ പോസ്റ്റുകളും വായിച്ചു.
    വരികളിലെ തിളക്കം
    അവതരണത്തിലെ വ്യത്യസ്ഥത എല്ലാം എടുത്തു പറയേണ്ടവതന്നെ.

    ‘കരയാന്‍ മറന്ന കണ്ണുമായി,
    ഒരിക്കലും വരാത്തവരെ കാത്തിരിക്കാതെ,
    ‘ബൂലോക‘ത്തേക്കിറങ്ങിനടക്കുക.
    ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവക്കുക.

    ആശംസകളോടെ..പുലരി

    ReplyDelete
  2. ഈ കാത്തിരിപ്പ്‌ വെറുതെയാവാതിരിക്കട്ടെ... ആശംസകള്‍ ...

    ReplyDelete
  3. ഈ കാത്തിരിപ്പ്‌ വെറുതെയാവില്ല എന്ന് പ്രത്യാശിക്കാം...
    ഇനി അഥവാ വെറുതെയാണേല്‍ പോലും ഈ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖമല്ലേ അവന്തിക?

    ReplyDelete
  4. കാത്തിരിപ്പിന്‍ മധുരമീ നോവ്‌ ഒരു മാത്ര ഒരുമിച്ച് പങ്കുവെക്കാം.... വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കാനും വിളിക്കാനും ഒരാള്‍ ഉണ്ടല്ലോ? അത് തന്നെയല്ലേ ഭാഗ്യവും ഈ കാത്തിരിപ്പിന്‍റെ സുഖവും?
    "പ്രാര്‍ഥിക്കാം ഈ വിളിയോന്നു കേള്‍ക്കാനായ്‌...."

    ReplyDelete
  5. @ പ്രഭന്‍ കൃഷ്ണന്‍ :വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. ബൂലോകതെക്കുള്ള സ്വാഗതത്തിനും.
    @ ലിപി : നന്ദി.
    @ മഹേഷ്‌ വിജയന്‍: എല്ലാ പോസ്റ്റുകളും വായിക്കാനുള്ള ക്ഷമയ്ക്ക് ആദ്യമേ നന്ദി പറയുന്നു.

    ReplyDelete
  6. @jayaraj murukkumpuzha: നന്ദി.
    @ sheethal : പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  7. ഒരു ഇടവേള എടുത്തിരുന്നു...ബൂലോകത്തില്‍ നിന്നും ...കുറച്ചു ദിവസത്തേക്ക്..വീണ്ടും വന്നപ്പോള്‍ എല്ലാരുടേം ബ്ലോഗ്ഗില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തി..ഇവിടെയും എത്തി...വായനക്കാര്‍ കൂടിയത് കണ്ടു സന്തോഷിക്കുന്നു..ഇനിയും എഴുതൂ...

    സ്നേഹത്തോടെ മനു..

    ReplyDelete
  8. ഒരിക്കല്‍ ആരെന്കില്‍ ആ വിളി കേള്‍ക്കും തീര്‍ച്ച ആശംസകള്‍

    ReplyDelete
  9. നിന്റെ വിളികള്‍ ഞാന്‍ കേട്ടു. പക്ഷെ എന്റെ മൗനം നീ അറിഞ്ഞില്ല.

    ReplyDelete