എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Monday, 31 October 2011

പൂത്ത ഗുല്‍മോഹര്‍ മരത്തിന്‍റെ ചുവട്ടില്‍ 
ഋതുഭേദങ്ങളറിയാതെ  കാത്തുനില്‍ക്കുന്ന പെണ്‍കുട്ടി!                                                                                       (ഗുല്‍മോഹര്‍ )
അവള്‍ കാത്തു നില്‍ക്കുകയാണ്, 
ഉതിര്‍ന്നുവീണ   രക്തപുഷ്പങ്ങളുടെ   പട്ടുമെത്തയ്ക്ക്  മീതെ
കൊഴിഞ്ഞു വീണ ശിശിരത്തിനുമപ്പുറം
വര്‍ണ്ണാഭമായ മറ്റൊരു വസന്തോല്‍സവത്തിനായ്...........    
ആരവങ്ങളും ബഹളങ്ങളുമില്ലാതെ തികച്ചും ശാന്തമായ , 
 അവളുടെതു മാത്രമായ ഒരു   പൂക്കാലത്തിനായി..
കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കവുമായി,
ചുണ്ടുകളില്‍ ഒളി മങ്ങാത്ത പുഞ്ചിരിയുമായി  ..
മനസ്സില്‍ സ്നേഹത്തിന്‍റെ വെളിച്ചവുമായി,
ഹൃദയത്തില്‍ സ്നേഹമേല്‍പ്പിച്ച മുറിവുകളുമായി,
വെളുത്ത മെഴുതിരി പോലെ,
           ഉരുകിയൊലിക്കുമ്പോഴും ശാന്തയായി... തീര്‍ത്തും ശാന്തയായി....
 

5 comments:

 1. കാത്തിരിപ്പ്‌ ഇഷ്ടായി...

  ReplyDelete
 2. "ഹൃദയത്തില്‍ സ്നേഹമേല്‍പ്പിച്ച മുറിവുകളുമായി,
  വെളുത്ത മെഴുതിരി പോലെ,
  ഉരുകിയൊലിക്കുമ്പോഴും ശാന്തയായി... തീര്‍ത്തും ശാന്തയായി...."

  കൊള്ളാം

  ReplyDelete
 3. ഉണരാത്ത
  നിദ്രകളുടെ
  കുഴിമാടം തുരന്ന്,
  ഗുല്‍ മോഹറിന്‍
  നാഡീ വേരുകള്‍..

  ഹൃദയം തുളച്ച്‌
  സിരകളായ് പടരുന്ന
  ഒരു കിനാവള്ളി....

  ReplyDelete
 4. പലവരികളും എന്നെ പൊള്ളിച്ചു ചേച്ചി ...

  ReplyDelete
 5. അറിയുക ഋതുഭേദങ്ങളുടെ വര്‍ണ്ണങ്ങള്‍ ഞാന്‍ നിനക്കായി സൂക്ഷിച്ച്‌ വെച്ചിട്ടുണ്ട്‌.

  ReplyDelete