എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Sunday, 30 October 2011

കാലഭേദങ്ങള്‍അന്ന്...

  രാത്രികളില്‍ നിലാവ് പെയ്തിരുന്നു..
 ചെറിമരങ്ങള്‍ മഞ്ഞുപുതപ്പ് അണിഞ്ഞിരുന്നു  ..
 സ്വപ്‌നങ്ങള്‍ ഗുല്‍മോഹര്‍ മരങ്ങളെ ചുവന്ന പട്ടുടുപ്പിച്ചിരുന്നു..
നിറയെ പൂത്ത ശീമക്കൊന്നയിലിരുന്നു 
      വാനമ്പാടികള്‍ ആഹ്ലാദഗീതം ആലപിച്ചിരുന്നു.....  
    മഴനൂലുകളാല്‍ ആകാശം ഭൂമിയെ തന്റെ പ്രണയം അറിയിച്ചിരുന്നു..


   ആകാശം നിറയെ പ്രതീക്ഷയുടെ പൂത്താരകള്‍...........      

ഇന്ന്.....
  നിലാവ് പെയ്യാത്ത ഭീതി ജനകമായ രാത്രികള്‍..
  ജരാനരകള്‍ ബാധിച്ചു വൃദ്ധയായ ചെറിമരം.........
  സ്വപ്നഭംഗങ്ങളുടെ  മരുഭൂമിയില്‍ മാറാല കെട്ടിയ കൊമ്പുകളില്‍ 
  വാകമരത്തിന്റെ നെടുവീര്പുകള്‍ കേട്ട് ചരമഗീതമാലപിക്കുന്ന കഴുകന്മാര്‍..
  നഷ്ടപ്രണയമോര്‍ത്തു  കരയാന്‍ പോലുമാകാതെ കണ്ണീര്‍ വറ്റിയ ആകാശമേഘങ്ങള്‍..
  നിരാശയുടെ ആകാശം നിറയെ കറങ്ങി നടക്കുന്ന ധൂമകേതുക്കള്‍....
  
ഇനി....... 
   മുന്നില്‍ ശൂന്യത , ശൂന്യത മാത്രം...!!
   ഉത്തരം കിട്ടാത്ത ശൂന്യത......
    
  

6 comments:

 1. ആകെ നിരാശയില്‍ ആണെന്ന് തോന്നുന്നുവല്ലോ.....:-)
  രാവില്‍ ഇനിയും നിലാവ് പെയ്യും...
  ചെറി മരങ്ങള്‍ ഇനിയും മഞ്ഞു പുതപ്പു അണിയും...
  ഗുല്‍മോഹര്‍ മരങ്ങള്‍ ഇനിയും പൂക്കും....
  ഋതുക്കള്‍ മാറിക്കൊണ്ടേയിരിക്കും...അത് പോലെ തന്നെയാണ് ജീവിതവും...

  ReplyDelete
 2. @മഹേഷ്‌ വിജയന്‍: ഈ ഋതുക്കള്‍ക്കൊടുവില്‍ തീര്‍ച്ചയായും വസന്തം വരുമെന്ന് തന്നെയാണ് പ്രതീക്ഷ.

  ReplyDelete
 3. ശൂന്യത വേണ്ട ..ആശംസകള്‍

  ReplyDelete
 4. നിലാവില്‍ മൗനം തളം കെട്ടി കിടക്കുന്ന മൗനത്തെയാണ്‌ നക്ഷത്രങ്ങള്‍ പ്രണയിക്കുന്നത്‌. നിന്റെ മൗനങ്ങളെ നെഞ്ചിലേറ്റാന്‍ അകലെ ഒരു നക്ഷത്രം മിഴി തുറന്നിട്ടുണ്ട്‌. പ്രതീക്ഷയുടെ പൗര്‍ണ്ണമി നിനക്കായി കാത്തിരിക്കുന്നുണ്ട്‌. ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

  ReplyDelete
 5. നിലാവില്‍ തളം കെട്ടി കിടക്കുന്ന മൗനത്തെയാണ്‌ നക്ഷത്രങ്ങള്‍ പ്രണയിക്കുന്നത്‌. നിന്റെ മൗനങ്ങളെ നെഞ്ചിലേറ്റാന്‍ അകലെ ഒരു നക്ഷത്രം മിഴി തുറന്നിട്ടുണ്ട്‌. പ്രതീക്ഷയുടെ പൗര്‍ണ്ണമി നിനക്കായി കാത്തിരിക്കുന്നുണ്ട്‌. ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

  ReplyDelete
 6. ഋതുഭേദങ്ങള്‍ എല്ലാം മാറ്റിമറിയ്ക്കും, കൊടിയ വേനലിനൊടുവില്‍ പെയ്യുന്ന പുതുമഴ ഭൂമിയെ തണുപ്പിയ്ക്കുന്നതു കണ്ടിട്ടില്ലേ.. മറ്റൊരു ഋതുഭേദത്തിനായി കാത്തിരിയ്ക്കാം!

  ReplyDelete