എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Friday 28 October 2011

തിരികെ യാത്ര


ഈ യാത്ര എനിക്കൊരു  തിരിച്ചുപോക്കാണ് ,
പാതി വഴിയിലെന്ഗോ   നഷ്ടമായതിനെ തേടി 
       ഭൂതകാലതിന്റെ അഗാധതകളിലെക്കുള്ള  തിരിച്ചുപോക്ക് ...
ഇളവെയില്‍ പെയ്ത സായഹ്നങ്ങളിലെവിടെയോ കേട്ടുമറന്ന   
      വിരഹാര്‍ദ്രമായ ഒരു കുയില്‍പ്പാട്ടിന്റെ      ഈണം തേടി......
ഒരു രാത്രി മറന്നുവെച്ച നീര്തുള്ളിയുടെ ഭാരം താങ്ങാതെ 
     ഇതളടര്‍ന്ന പവിഴമല്ലിയിലെ  ഇനിയും വറ്റാത്ത തേന്‍ തുള്ളി തേടി.... 
വസന്തം മറന്ന ഗുല്‍മോഹറിന്റെ നെറ്റിയില്‍
                    ചാര്‍ത്താന്‍ ഒരു നുള്ള് കുങ്കുമം തേടി......
കൊടിയ വേനലിന്റെ ദാഹം തീര്‍ക്കാന്‍ 
ഇനിയും ജനിക്കാത്ത മഴ മുകിലുകള്‍ തേടി....
വാടിക്കരിഞ്ഞ സൌഹൃദത്തിന്റെ 
               എന്നോ പൊലിഞ്ഞു പോയ  സുഗന്ധം തേടി.......
തിരികെഎത്താത്ത ഗന്ധര്‍വനേയും കാത്തു 
കാട്ടു ചെമ്പകത്തിന്റെ ചുവട്ടില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന രാജകുമാരിയെ തേടി..... 

4 comments:

  1. അവന്തികാ..

    ആദ്യം ബൂലോകത്തിലേക്ക് സ്വാഗതം പറയുന്നു..മഴയുടെ നേര്‍ത്ത വെള്ളിനൂലുകള്‍ കൊണ്ട് അലങ്കരിച്ച ചിത്രം നന്നായിട്ടുണ്ട്..ഇനിയും എഴുതുക.."ചില സ്വപ്‌നങ്ങള്‍ " എന്ന ഈ ചുവടുവെപ്പിന് ഹൃദ്യമായ ഭാവുകങ്ങള്‍..
    സ്നേഹത്തോടെ മനു..

    ReplyDelete
  2. മനു,,
    നന്ദി..
    ദൈവത്തിന്‍റെ ഏറ്റവും വലിയ വരദാനമാണ് മഴ എന്നാണ് എന്‍റെ വിശ്വാസം..
    അതുപോലെ മനോഹരിയും..
    ഇത് വെറുമൊരു ചുവടുവെപ് മാത്രമാണ്, കാലിടറാതെ മുന്നോട്ടുപോവാമെന്നു തീര്‍ച്ചയില്ല.
    ഒരു പക്ഷെ വഴിയിലെവിടെങ്കിലും വീണുപോയേക്കാം.
    അഭിപ്രായത്തിനു സ്നേഹത്തോടെ നന്ദി പറയുന്നു,
    - സ്നേഹപൂര്‍വ്വം അവന്തിക.

    ReplyDelete
  3. "വസന്തം മറന്ന ഗുല്‍മോഹറിന്റെ നെറ്റിയില്‍
    ചാര്‍ത്താന്‍ ഒരു നുള്ള് കുങ്കുമം തേടി......
    കൊടിയ വേനലിന്റെ ദാഹം തീര്‍ക്കാന്‍
    ഇനിയും ജനിക്കാത്ത മഴ മുകിലുകള്‍ തേടി....
    വാടിക്കരിഞ്ഞ സൌഹൃദത്തിന്റെ
    എന്നോ പൊലിഞ്ഞു പോയ സുഗന്ധം തേടി.......
    തിരികെഎത്താത്ത ഗന്ധര്‍വനേയും കാത്തു
    കാട്ടു ചെമ്പകത്തിന്റെ ചുവട്ടില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന രാജകുമാരിയെ തേടി..... "

    നല്ല വരികള്‍..ഇഷ്ടായി...
    എവിടെ വീണാലും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേക്കണം....
    ഇനിയും എഴുതൂ...ഒരുപാട്..ഒരുപാട്

    ReplyDelete
  4. വരികള്‍..ഇഷ്ടായി...

    ReplyDelete