എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Friday, 13 December 2013

ഉറുമ്പുകൾ

തുടുത്തുമിനുത്ത കാപ്പിപ്പഴങ്ങൾക്കിടയിൽ 
മധുരം തേടി ചിതറിനടപ്പുണ്ട് ഉറുമ്പുകൾ.

ഓർക്കാപ്പുറത്ത് വീശിയൊരു മുരടൻ കാറ്റിന്റെ 

ഭീഷണിയിൽ കാലിടറി വീഴുന്നുണ്ട്‌ ചിലർ.

നിലം പറ്റിയിട്ടും പൊഴിഞ്ഞുവീണ ഓർമപ്പൂക്കളിൽ 

തേൻ നുകർന്ന് സ്വയം മറക്കുന്നു ചിലരിപ്പോഴും.

പുതുമഴയിൽ അലിഞ്ഞുപോവുമെന്നറിഞ്ഞിട്ടും 
പണിതുയർത്തുന്നുണ്ട് സ്വപ്നസൗധങ്ങൾ.

മോക്ഷമാർഗം തേടി പിൻവലിയുന്ന സന്യാസിയുറുമ്പുകൾ
ഇരുണ്ട ഭൂഗർഭ അറകളിൽ തപസ്സു ചെയ്യുന്നു.

ചിറകു മുളച്ച ചില മാലാഖമാർ
നിരാസങ്ങളുടെ വേവിൽ ഉന്മാദനടനമാടുന്നു.

ഓർമയുടെ ലഹരിയിൽ നിന്നൊരു കടിയാലുണർത്തിയ
                                                     കുഞ്ഞനുറുമ്പിനെ
രണ്ടു വിരലുകൾക്കിടയിൽ ഞെരിച്ചു കളഞ്ഞു ഞാൻ.

എന്നാലുമിപ്പോഴും വരിവരിയായി വരുന്നുണ്ട്
എണ്ണിയാലൊടുങ്ങാങ്ങാത്ത ഉറുമ്പിൻപറ്റം.

4 comments:

 1. നിങ്ങള്‍ ഉറുമ്പിനെ നോക്കി ബുദ്ധി പഠിക്കുവിന്‍ എന്നൊരു മഹദ് വചനമുണ്ട്.
  എണ്ണിയാലൊടുങ്ങാത്ത ഉറുമ്പിന്‍പറ്റം എത്രയായാലും വന്നുകൊണ്ടേയിരിക്കും
  മനസ്സ് അങ്ങനെയാണ്

  ReplyDelete
 2. ഉറുമ്പുകൾക്കുമാത്രമല്ല മനുഷ്യർക്കും യോജിക്കുന്ന കവിത.

  ReplyDelete
 3. നന്നായിരിക്കുന്നു വരിവരിയായി വരുന്ന ഈ കാഴ്ച,
  ആശംസകള്‍

  ReplyDelete