എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Monday 11 June 2012

ഭ്രാന്ത്




നീയെനിക്ക് തന്നതും മറ്റൊരു ചായാമുഖിയോ?
നോക്കുമ്പോഴെല്ലാം നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി!
നീയെന്റെ പ്രതിബിംബമോ?
ഇതോ പ്രണയം?!!
.................
ഞാനാ കണ്ണാടി ഉടച്ചുകളഞ്ഞു;
ഇപ്പോള്‍ നൂറായിരം കണ്ണാടിചില്ലുകളില്‍ നീ ചിരിക്കുന്നു.!!
അരുത്, ഇങ്ങനെ ചിരിക്കരുത് - നിന്റെ ചിരിയില്‍ ഞാന്‍ തളരുന്നു..
എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്തെന്ന്...

26 comments:

  1. വല്ല കാര്യവും ഉണ്ടൊ ..?
    ഉള്ള് കാട്ടിയ , ഒന്നായ പ്രണയത്തേ
    ഒരു പിണക്ക മഴയില്‍ ഉടച്ചു കളയാന്‍ ..
    ഇപ്പൊള്‍ നൂറായിരം ചില്ലുകളില്‍
    ആ മുഖം നോക്കി ചിരിക്കുന്നില്ലേ ..
    ഒരിക്കലുമാ മുഖം തുടച്ചു കളയാന്‍ ആവില്ല ...
    ഇതും ഭ്രാന്താകും . ഇഷ്ടത്തിന്റെ കുഞ്ഞു ഭ്രാന്ത് ..

    ReplyDelete
    Replies
    1. ഉം. ഒരിക്കലും തുടച്ചുമാറ്റാന്‍ ആവില്ല!
      ഭ്രാന്ത് തന്നെ!!
      നന്ദി റിനി..

      Delete
  2. This comment has been removed by the author.

    ReplyDelete
  3. ഇതോ........ പ്രണയം?

    കൊള്ളാം അവന്തിക .ഒരു ലതൊക്കെ ഉണ്ട് , ആശംസകള്‍

    ReplyDelete
  4. അരുത്, ഇങ്ങനെ ചിരിക്കരുത് - നിന്റെ ചിരിയില്‍ ഞാന്‍ തളരുന്നു.

    നിന്‍റെ ചിരികാണാതെ മൃതമാവുന്നതാണ്, ഈ തിരസ്കരണത്തിലും നല്ലത്..

    ReplyDelete
    Replies
    1. നീ മുഖം തിരിച്ചപ്പോഴേ ഞാന്‍ മരിച്ചിരുന്നു.
      നിനക്ക് വേണ്ടെങ്കില്‍ പിന്നെന്തിനു ഞാന്‍?

      Delete
  5. നന്നായിരിക്കുന്നു.ഞാനും നീയും ദ്വിതമല്ല!
    ആശംസകള്‍

    ReplyDelete
    Replies
    1. ഞാന്‍ നിന്നിലാണ്.. നീ തന്നെയാണ്.

      Delete
  6. Replies
    1. ഉത്തരം എനിക്ക് കിട്ടുന്നില്ല.
      :)

      Delete
  7. “നീ തന്നെ ജീവിതം സന്ധ്യേ
    നീ തന്നെ മരണവും സന്ധ്യേ”

    വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും സിരയിലൊരു തേന്മഴയായ്...

    ReplyDelete
    Replies
    1. നീ തന്നെ ജനനവും, നീ തന്നെ മരണവും , നീ തന്നെ.. നീ തന്നെ... സന്ധ്യേ..

      Delete
  8. പ്രണയത്തിന്‍റെ ഭ്രാന്ത്...............ഒരു പൂ ചങ്ങല കൊണ്ട് ബന്ധിക്കേണ്ടത് മനസ്സിനെ....
    കെട്ടിയിട്ട ചങ്ങലകളുടെ കണ്ണികള്‍ ഓരോന്നായി പൊട്ടുന്നത് ഭ്രാന്തുള്ളവര്‍ക്ക് പേടിയാണ്....കാരണം ഒരു നിമിഷത്തിന്റെ ഉന്മാദത്തില്‍ അവര്‍ പ്രിയ്യപ്പെട്ടവരെ വിട്ടു അകലെയെവിടെയെങ്കിലും പോയ് മറയും ...പിന്നെ ഒരു നാളില്‍ ഓര്‍മ്മകള്‍ വീണ്ടുകിട്ടുമ്പോള്‍ തിരിച്ചു വരാന്‍ കഴിഞ്ഞുവെന്നുവരില്ല. :-(

    പ്രണയം ഒരിക്കലും ഉണ്ടാവുകയല്ല അത് സംഭവിക്കുകയാണ്.....

    ഈ കുഞ്ഞു ഭ്രാന്ത് ഇഷ്ടമായീ അനിയത്തിക്കുട്ടീ...എപ്പോഴും സ്വാമി കൂടെ ഉണ്ടാകട്ടെ...
    സ്നേഹത്തോടെ മനു.

    ReplyDelete
    Replies
    1. തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
      നിന്‍റെ പ്രണയമഴ പെയ്യുക തന്നെ ചെയ്യും.
      അന്നൊരു പക്ഷേ...
      ഒഴുകിപ്പടര്‍ന്ന എന്‍റെ ചോര തെറിച്ചു
      നിശ്ചലമായ എന്‍റെ ഹൃദയത്തിനു മേല്‍
      മഴ ചുവന്നു പെയ്യുകയാവും!!!
      :)തിരിച്ചുവരവ്‌ അനിവാര്യമാണ്, എന്തെന്നാല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

      Delete
  9. പ്രണയം ഭ്രാന്തെന്ന്...

    ReplyDelete
    Replies
    1. :) എനിക്ക് ഭ്രാന്തെന്ന്..
      പ്രണയം ഭ്രാന്തെന്ന്

      Delete
  10. This comment has been removed by the author.

    ReplyDelete
  11. ഛായാമുഖി അല്ലേ അവന്തികേ ?

    ReplyDelete
    Replies
    1. ഛായാമുഖി എന്ന് ടൈപ്പ് ചെയ്യാന്‍ പറ്റിയിരുന്നില്ല , കുറെ ശ്രമിച്ചുനോക്കി. :)
      നന്ദി.

      Delete
  12. കണ്ണാടിയില്‍ അക്ഷരങ്ങള്‍ തെളിയട്ടെ ശ്രദ്ധിക്കുക അക്ഷരാശംസകള്‍

    ReplyDelete
  13. കണ്ണാടി ഉടയാതിരിക്കട്ടെ..
    ആശംസകള്‍.

    ReplyDelete
  14. ഭ്രാന്തു വരാം
    നന്നായി എഴുതി

    എന്നെ വായിക്കുക
    http://admadalangal.blogspot.com/

    ReplyDelete
  15. ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........

    ReplyDelete
  16. കവിതയും പ്രണയവും അനുഗ്രഹീതമായ ഭ്രാന്താണ് ...ആശംസകള്‍

    ReplyDelete