എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Tuesday, 21 August 2012

നീയെന്നെ പ്രണയിക്കുക


അരുത്,ഒരു ചുംബനം കൊണ്ടെന്നെ ഒറ്റുകൊടുക്കരുത് .
യൂദാസിനെപ്പോലെ നീ ചുംബനം കൊണ്ടെന്നെ ഒറ്റുകൊടുക്കരുത്.
നിന്‍റെ മരവിച്ച ചുണ്ടുകളുടെ വരണ്ട ചുംബനത്തെ ഞാന്‍ ഭയക്കുന്നു.

അരുത്, കപടസ്നേഹം കൊണ്ടെന്നെ പ്രലോഭിപ്പിക്കരുത്.

എനിക്ക് നീ വിലക്കപ്പെട്ട കനിയെന്നറിഞ്ഞിട്ടും 
പാപങ്ങളുടെ പറുദീസയിലെക്കെന്നെ ക്ഷണിക്കരുത്.

അരുത്, കാമം കത്തുന്ന തീക്ഷ്ണമിഴികളാലെന്നെ നോക്കരുത്.

ഞാന്‍ വെറും പെണ്ണ്, നിന്‍റെ നോട്ടത്തില്‍ തരളിതയാവുന്നവള്‍.,
ഒരു നനുത്ത സ്പര്‍ശത്തില്‍ അലിഞ്ഞുപോകുന്നവള്‍

ഈ അരുതുകള്‍ക്കപ്പുറം നീയെന്നെ പ്രണയിക്കുക,
ഹൃദയം കൊണ്ടെന്നെ സ്നേഹിക്കുക. 

സ്നേഹത്താല്‍ ഊഷ്മളമായ അധരങ്ങള്‍ കൊണ്ട് മുദ്ര വെയ്ക്കുക.
പ്രണയം തിളങ്ങുന്ന മിഴികളാലെ ആര്‍ദ്രസ്വപ്‌നങ്ങള്‍ പകരുക. 
നമുക്കൊരുമിച്ചു സ്നേഹം കൊണ്ടൊരു പറുദീസ തീര്‍ക്കാം,

11 comments:

 1. ഹൃദയം കൊണ്ടു സ്‌നേഹിക്കാനാവട്ടെ നമുക്കെന്നും... ആശംസകള്‍...

  ReplyDelete
 2. ഡ്യൂപ്ലിക്കേറ്റുകള്‍ക്കിടയില്‍ ഒറിജിനലിനെ കണ്ടുപിടിക്കുന്നതെങ്ങനെ

  ReplyDelete
 3. പ്രണയത്തിലൂടെ അറിയുക ,
  പ്രണയം ഉപാധിയാക്കാതിരിക്കുക ..
  ഒന്നും സൃഷ്ടിക്കുന്നതാകരുത് ..
  അറിയാതെ സംഭവിക്കുന്നതെന്തും പ്രണയത്തിന്റെ
  ഉള്ളം കൊണ്ടാകണം .. അതിലൂടെ അറിയുകയും
  അളവില്ലാതെ സ്നേഹിക്കുകയും ചെയ്യുമ്പൊള്‍
  പ്രണയം മനൊഹരം തന്നെ ..
  നിബന്ധനങ്ങള്‍ പ്രണയത്തിന്റെ
  മനോഹാരിതയേ കെടുത്തിയേക്കാം , ഹൃദയം കൊണ്ടറിയാനും
  അതു കൊണ്ട് നിറയാനുമായാല്‍ ,, മനസ്സ് മഴയാകും ..

  ReplyDelete
 4. ‘ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
  വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
  എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
  നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം’

  ReplyDelete
 5. നന്നായി ട്ടോ കവിത.

  ഇവിടെ വന്നാല്‍ വയനാട്ടില്‍ വീണ്ടും വീണ്ടും പോവാന്‍ തോന്നും.

  ആ വയനാടന്‍ ചിത്രങ്ങള്‍ അത്രക്കും എന്നെ ആകര്‍ഷിക്കുന്നു

  ReplyDelete
 6. ഇത് എന്റെ പ്രണയിനിക്ക് വേണ്ടി

  ReplyDelete
 7. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 8. വെറുമൊരു പെണ്ണ് ആ പ്രയോഗം ശരിയല്ല നിന്‍റെ നോട്ടത്തില്‍ തരളിതയാവുന്നവള്‍.,
  ഒരു നനുത്ത സ്പര്‍ശത്തില്‍ അലിഞ്ഞുപോകുന്നവള്‍ ആണുങ്ങളും ഇത്രയെ ഒള്ളു

  ReplyDelete
 9. ഈ അരുതുകള്‍ക്കപ്പുറം നീയെന്നെ പ്രണയിക്കുക,
  ഹൃദയം കൊണ്ടെന്നെ സ്നേഹിക്കുക.
  സ്നേഹത്താല്‍ ഊഷ്മളമായ അധരങ്ങള്‍ കൊണ്ട് മുദ്ര വെയ്ക്കുക.
  പ്രണയം തിളങ്ങുന്ന മിഴികളാലെ ആര്‍ദ്രസ്വപ്‌നങ്ങള്‍ പകരുക.
  നമുക്കൊരുമിച്ചു സ്നേഹം കൊണ്ടൊരു പറുദീസ തീര്‍ക്കാം,

  ReplyDelete