എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Tuesday 24 April 2012

മഴ ബാക്കിവെച്ചത്..



ഉടഞ്ഞ വളപ്പൊട്ടുകള്‍..

ചിതറിത്തെറിച്ച മഞ്ചാടി മണികള്‍. ..

മണ്ണില്‍ പതിഞ്ഞ അപ്പൂപ്പന്‍താടി..

പൊട്ടിത്തകര്‍ന്ന നീര്‍ക്കുമിളകള്‍..

പടര്‍ന്നിറങ്ങിയ രക്തസിന്ദൂരം...

അലിഞ്ഞമര്‍ന്ന ആലിപ്പഴങ്ങള്‍.. 

കരഞ്ഞുപെയ്യുന്ന ഈ മഴയില്‍ ഒലിച്ചുപോയത് 

നീ എന്നിലെഴുതിയ സ്നേഹചിത്രങ്ങളാണ് . 

ഇല്ലാതായത്ഞാന്‍ തന്നെയാണ്..!!

ഞാന്‍ - നീ വരച്ച തെളിമയാര്‍ന്ന ചിത്രം..

ഇപ്പോള്‍ ഞാനെവിടെയാണ്?????

27 comments:

  1. നഷ്ടപ്പെടലിന്റെ തീവ്രത ഓരോ വരികളിലുമുണ്ട്.. എന്താ പറയാ..:(

    ReplyDelete
    Replies
    1. :) നഷ്ടപ്പെട്ടത് എന്നിട്ട് തന്നെയല്ലേ! നന്ദി

      Delete
  2. കഴിഞ്ഞ ആഴ്ച അവന്തികയുടെ വയനാട്ടില്‍ ആയിരുന്നു. വയനാടന്‍ മഴയുടെ ഭംഗി ശരിക്കും അനുഭവിച്ചു.
    പോസ്റ്റ്‌ നന്നായി ട്ടോ
    ആശംസകള്‍

    ReplyDelete
    Replies
    1. :) വയനാടന്‍ മഴ ഇഷ്ടായല്ലോ അല്ലെ? ഇപ്പൊ മിക്ക ദിവസവും മഴയുണ്ട്, ആലിപ്പഴം പൊഴിഞ്ഞിരുന്നു ഇടയ്ക്ക് ..
      ഇടയ്ക്ക് ഇനിയും വരൂ ഞങ്ങളുടെ നാട്ടിലേക്ക്..
      നന്ദി..

      Delete
  3. നീ ഇവിടെത്തന്നെയുണ്ട് ... എന്‍റെ ഹൃദയത്തില്‍ !
    മറ്റൊരു മഴയില്‍, എന്‍റെ ഹൃദയം പകരുന്ന ചൂടില്‍ നീ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും...ഒരുമിച്ചുനാം മഴ തകര്‍ത്തെറിഞ്ഞതെല്ലാം പെറുക്കിയടുക്കും.

    ReplyDelete
    Replies
    1. എന്റെ പളുങ്കുവളകള്‍ ഇനിയും ചിരിക്കുമെന്നും,
      മഞ്ചാടിമണികള്‍ പ്രണയം പങ്കിടുമെന്നും,
      അപ്പൂപന്‍താടിക്ക് വീണ്ടും ചിറകു മുളയ്ക്കുമെന്നും,
      നീഎന്റെ സീമന്ത രേഖയില്‍ നീ സ്നേഹസിന്ദൂരം ചാര്‍ത്തുമെന്നും
      പ്രണയമിനിയും മഴയായ് പൊഴിയുമെന്നും
      സ്വപ്നം കണ്ടോട്ടെ ഞാന്‍ ..?!
      ഞാന്‍ വീണ്ടും മിഴിവുറ്റ ചിത്രമായ്‌ മാറുന്നു!!
      എന്തെന്നാല്‍ ഞാനിപ്പോള്‍ വീണ്ടും നിന്റെ ഹൃദയത്തിലല്ലേ?
      :)

      Delete
  4. മഴ മായ്ക്കാത്ത ചിത്രങ്ങളിനിയും വരയ്ക്കപ്പെടട്ടെ...

    നഷ്ടപ്പെടലിന്റെ വേദന ഹൃദയഭേദകം...

    ReplyDelete
    Replies
    1. മഴ മായ്കാത്ത ചിത്രങ്ങള്‍ ഇനിയും വരക്കപ്പെടട്ടെ..
      നന്ദി സീത..

      Delete
  5. ഇന്നലെയുടെ മഴ ബാക്കി വച്ച് പൊയത് !
    അടര്‍ന്ന് വീഴാന്‍ വെമ്പുന്ന ഒരു തുള്ളി പ്രണയം ,
    മണ്ണിലേക്ക് പൊഴിച്ച് തീര്‍ത്ത പ്രണയം കുതിര്‍ത്ത കാഴ്ച ..
    മരവും മഴയും ആലിംഗനബദ്ധരായതിന്റെ അവശേഷിപ്പ് ..
    നീ നിറഞ്ഞു പെയ്തു പൊയതിന്‍ പിന്നാലേ എനിക്ക് നഷ്ടമായി പൊയ മനസ്സ് ..
    ബാക്കി വച്ചു പൊയതെല്ലാം നഷ്ടങ്ങളുടെ കണക്കുകള്‍ മുന്നില്‍ നിറക്കുന്നു
    പ്രണയവും മഴയും ഇത്രയേറെ ഇഴകി പൊയതെപ്പൊഴാണ്
    മഴ എനിക്കെന്നും അവളും , അവള്‍ക്കെന്നും ഞാനുമായതെപ്പൊഴാണ്..
    ഇന്നലെ എന്നിലേക്ക് പൊഴിഞ്ഞു വീണ സ്നേഹത്തിന്റെ പര്‍വ്വം
    ഇന്നെന്നില്‍ അവശേഷിപ്പിച്ച് തുടുപ്പുകളുടെ ആഴമെന്താണ് ..
    അവന്തിക .. മഴ ഏറെ പ്രീയം , ഇല്ലാതാകുമ്പൊള്‍ വിരഹം ..
    പ്രണയത്തിന്റെ നഷ്ടനൊമ്പരങ്ങള്‍ മഴയിലൂടെ ..........

    ReplyDelete
    Replies
    1. മഴയ്ക്കെത്ര ഭാവങ്ങളാണ്.. അല്ലെ?
      രാവിലെ കോളേജില്‍ പോകും വഴി കണ്ടു ഒരു മരം നിറയെ മഴ പൂത്തിരിക്കുന്നത്..!
      നമ്രമുഖിയായി പ്രണയമേറ്റു വാങ്ങി.. മനോഹരിയായ മരം..
      വൈകുന്നേരം തിരികെ വരുമ്പോള്‍ പക്ഷെ ഊര്‍ന്നുവീണ പ്രണയമോര്‍ത്തു ദുഖിച്ചു നില്‍ക്കയായിരുന്നു.
      മഴയെ ഇത്രയധികം സ്നേഹിക്കുന്ന, അറിയുന്ന ഒരാളോട് മഴയെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍!!
      നന്ദി

      Delete
  6. മഴ ഒരിടത്തും പോകില്ല....കുറെ പരിഭവിച്ചു മൂടി കെട്ടി നടന്നിട്ട് ....ഒരുതരം ഭ്രാന്തമായ ആവേശത്തോടെ അവള്‍ പിന്നേം പെയ്തൊഴിയും.....പെയ്യാതിരിക്കാന്‍ അവള്‍ക്കാവില്ലല്ലോ...പുഴയുടെ ഓളങ്ങള്‍ക്ക് അത് സ്വീകരിക്കാതിരിക്കാനും കഴിയില്ലല്ലോ......
    സ്കൂള്‍ തുറക്കായില്ലേ.....കുഞ്ഞു മനസുള്ള കുട്ടികളെ നനക്കാനായി മഴ വരും ട്ടോ.കാത്തിരിക്കു...മഴ കോരി ചൊരിയുമ്പോള്‍ കുടം കമഴ്ത്തി വെച്ചിട്ട്...മഴയെ കുറ്റം പറയുന്നോ?

    ReplyDelete
    Replies
    1. ഒരിക്കലും ഞാന്‍ കുടം കമിഴ്ത്തി വെച്ചില്ല..
      മഴയിലേക്ക്‌ കുടവുമായി ഓടിയിറങ്ങി.. ആവോളം നനഞ്ഞു..
      പെയ്യാതിരിക്കാന്‍ മഴയ്ക്കും ആവില്ല.. ശരിയാണ്..
      nandi

      Delete
  7. നന്നായിരിക്കുന്നു.
    ഇനി മഴയുടെ സൌന്ദര്യവും കൂടി..............
    ആശംസകള്‍

    ReplyDelete
  8. മഴയുടെ തിരുശേഷിപ്പുകൾ !

    ReplyDelete
    Replies
    1. ഇത് ആദ്യമേ പറഞ്ഞു തന്നിരുന്നെങ്കില്‍ ഞാന്‍ ശീര്‍ഷകമാക്കിയേനെ..
      കഷ്ടായിപ്പോയി..
      :) നന്ദി.

      Delete
  9. ഇഷ്ടായി ഈ വരികള്‍ ...

    ReplyDelete
  10. ഇല്ലാതായത്ഞാന്‍ തന്നെയാണ്..!!

    ReplyDelete
  11. മഴയെന്നും മയക്കുന്ന ഓര്‍മ്മകളാണുണര്‍ത്തുന്നത്....
    മഴയെപ്പറ്റി എഴുതാത്തവരില്ല,.
    നന്നായി...
    നല്ല എഴുത്ത്....

    ReplyDelete
  12. ഇപ്പോള്‍ ഞാനെവിടെയാണ്?????

    ഞാന്‍ ഒഴുകിപൊയ് ഇനി പുതിയ ഞാന്‍
    ചിലപ്പോള്‍ ശരിക്കുമുള്ള ഞാന്‍... :)

    ReplyDelete
  13. എനിക്കെന്നെ തന്നെ നഷ്ട്ടപ്പെടുത്തി നിന്നിലലിഞ്ഞു ചേരാനാണിഷ്ട്ടം... നല്ല വരികള്‍ക്ക് ഒരുപാട് ആശംസകള്‍..

    ReplyDelete
  14. This comment has been removed by the author.

    ReplyDelete