
ഒരു മഴ കണ്ടിട്ട് നാളെത്രയായി!!!
ഊഷരമായ മനസ്സ് ഒരു മഴയ്ക്ക് വേണ്ടി അദമ്യമായി ആഗ്രഹിക്കുന്നുണ്ട്.
ഊഷരമായ മനസ്സ് ഒരു മഴയ്ക്ക് വേണ്ടി അദമ്യമായി ആഗ്രഹിക്കുന്നുണ്ട്.
ഒരു നിമിഷം കൊണ്ട് മനസ്സ് നാട്ടിലേക്കു പോയി. അവിടെ എന്റെ മുറിയുടെ ജാലകങ്ങള്‍ തുറക്കുന്നത് പാടത്തെക്കാണ്. എത്രയോ പകലുകളില്‍ നിറഞ്ഞു പെയ്യുന്ന മഴയും പച്ചപ്പട്ടു പാവാടയുടുത്ത, നനുത്ത ചാറ്റല്‍മഴ പോലെ സുന്ദരിയായ പെണ്‍കുട്ടിയെയും നോക്കിനിന്നിരിക്കുന്നു!!

ഒടുവില്‍ കോരിച്ചൊരിയുന്ന ഒരു പേമാരിയില്‍ എന്നെ തീര്‍ത്തും തനിച്ചാക്കി അവളിറങ്ങി പോയി . എത്രയോ മഴക്കാലങ്ങള്‍ കഴിഞ്ഞിട്ടും അവള്‍ ബാക്കിയാക്കിയ നൊമ്പരങ്ങള്‍ ഒഴുക്കിക്കളയാന്‍ കഴിഞ്ഞില്ല.
പിന്നെയും എത്രയോ മഴ പെയ്തു തോര്‍ന്നു-സന്തോഷത്തിന്‍റെ, സൌഹൃദത്തിന്റെ , വിരഹത്തിന്റെ, വേദനയുടെ,വഞ്ചനയുടെ, ഏകാന്തതയുടെ മഴക്കാലങ്ങള്‍!!
ഒടുവില്‍ കാത്തിരിക്കാനും, സ്നേഹിക്കാനും ആരുമില്ലാതായപ്പോള്‍ ആര്‍ത്തലച്ചു മഴ പെയ്യുന്ന ഒരു കര്‍ക്കിടക സന്ധ്യയിലാണ് ഓര്‍മകള്‍ക്കും, മോഹഭംഗങ്ങള്‍ക്കും ചിതയൊരുക്കി പടിയിറങ്ങിയത്.
നീണ്ട നാല് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു..
ജാലകങ്ങള്‍ക്കപ്പുറത്ത് വീണ്ടുമെത്രയോ തവണ മഴ മുടിയഴിച്ചാടിയിരിക്കാം , മഴ തോര്‍ന്ന മാനത്തു മഴവില്ല് തീര്‍ത്തിരിക്കാം.. ഒന്നും അറിഞ്ഞില്ല.. ജാലകങ്ങള്‍ കൊട്ടിയടച്ചു പൊള്ളുന്ന കനല്‍ചൂടില്‍ സ്വയം എരിഞ്ഞടങ്ങി. വീശിയടിക്കുന്ന ച്ചുടുകാറ്റില്‍ നെടുവീര്‍പ്പുകള്‍ ഒളിപ്പിച്ചു,,


സമയം രാത്രിയായിരിക്കുന്നു..
ഓര്‍മകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ട് ജാലകങ്ങള്‍ വലിച്ചടച്ചു. പിന്നെ കണ്ണുകള്‍ മുറുക്കിയടച്ചു,,
മഴനിലാവും മഴയാത്രകളും ,മഴത്തുമ്പികളും ,മഴപ്പക്ഷികളും, മഴത്തുള്ളികളും, മഴവില്ലും,.........പിന്നെയും മഴ സമ്മാനിച്ച ഒരു പിടി നനഞ്ഞ ഓര്‍മകളും ബാക്കിയാവുന്നു..;മഴ കാത്തിരിക്കുന്ന മനസ്സിന്‍റെ കോണില്‍..
ഈ ഏകാന്തത എന്നെ പുണരുമ്പോള്‍,
രാത്രിയുടെ ഈ നിശ്ശബ്ദത എന്നിലലിയുമ്പോള്‍
മനസ്സ് ഉരുകിയൊലിക്കുകയാണ്.
ഈ ഏകാന്തത എന്നെ പുണരുമ്പോള്‍,
രാത്രിയുടെ ഈ നിശ്ശബ്ദത എന്നിലലിയുമ്പോള്‍
മനസ്സ് ഉരുകിയൊലിക്കുകയാണ്.
ഒരു മഴ എനിക്കായി പെയ്തെങ്കില്‍..
മഴയായ് പെയ്യാന്‍ കഴിഞ്ഞെങ്കില്‍...!!!